പെരിന്തല്‍മണ്ണ: മലപ്പുറം ജില്ല കരാട്ടെ അസോസിയേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ല കരാട്ടെ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ വിദ്യാര്‍ഥികള്‍. വിവിധ വിഭാഗങ്ങളിലായി മുഹമ്മദ് യാസിര്‍ റംസാന്‍, വി. റഹ്മത്തുള്ള എന്നിവര്‍ ഒന്നാം സ്ഥാനവും പി. തന്‍വീര്‍ രണ്ടാം സ്ഥാനവും ഇ.കെ. ഷാമില്‍, കെ.പി. മുഹമ്മദ് ഇര്‍ഷാദ്, ബാസില്‍ അമീന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അല്‍ജാമിഅ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒക്കിനാവന്‍ ഷൊറിനറിയൂ കരാട്ടെ ആന്റ് കുബഡോ യൂണിറ്റില്‍ സെന്‍സായി പി.അബ്ദുല്‍ ശമീറിന് കീഴില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ പരിശീലനം തേടുന്നുണ്ട്.
വിജയികളെ അനുമോദിക്കുന്ന ചടങ്ങ് അല്‍ ജാമിഅ റെക്ടര്‍ ഡോ.അബ്ദുല്‍ സലാം അഹ്മദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് റെക്ടര്‍ ഇല്യാസ് മൗലവി സമ്മാനദാനവും അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കൂട്ടില്‍ മുഹമ്മദലി, സമീര്‍ കാളിക്കാവ്, എ.ടി.ഷറഫുദ്ദീന്‍, ഡോ.സാഫിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.