പെരിന്തല്‍മണ്ണ: പുളിക്കല്‍ ജാമിഅ സലഫിയ സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിച്ച ‘അറബ് ക്ലാസിക്കോ’ അഖില കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യ ജേതാക്കളായി. ഫൈനലില്‍ അരീക്കോട് എസ്.എസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അല്‍ജാമിഅ ചാമ്പ്യമ്പ്യൻമാരായത്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്ന് 28 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ടോപ്പ് സ്‌കോററായി അല്‍ജാമിഅയുടെ ഇഹ്ജാസിനെയും മികച്ച ഗോര്‍ക്കീപ്പറായി ശഹസാദിനെയും തെരെഞ്ഞെടുത്തു. ജാമിഅ സഫലിയ കോളേജ് അധികൃതരില്‍ നിന്നും ടീം മാനേജര്‍ ഇസ്ഹാഖ് അലി മെഹ്‌യുദ്ധീന്‍, ക്യാപ്റ്റന്‍ കെ.ഷഹീം എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങി.