ശാന്തപുരം: വികസനത്തെന്റെയും സംശയത്തിന്റെയും പേരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വരെ കവര്‍ന്നെടുക്കാന്‍ ഭരണകൂടങ്ങള്‍ കൂട്ടു നില്‍ക്കുന്ന കാലത്ത് അവകാശ നിഷേധങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് ‘ഗ്വോണ്ടനാമോ’ ഫോട്ടോ എക്‌സിബിഷന്‍. ലോക മനുഷാവകാശ ദിനത്തോടനുബന്ധിച്ച് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിഅ സീനിയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷന്‍ അല്‍ ജാമിഅ അസിസ്റ്റന്റ് റെക്ടര്‍ ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ചോദ്യം ചെയ്തും ജനിച്ച മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമായിരുന്നു ചിത്ര പ്രദര്‍ശനം. സീനിയര്‍ സെക്കണ്‍റി പ്രിന്‍സിപ്പള്‍ ശഫീഖ് നദ്വി അധ്യക്ഷത വഹിച്ചു. ഷിബിന്‍ റഹ്മാന്‍, ഒമര്‍ സഈദ്, യാസിര്‍ റംസാന്‍, സി.അഫ്‌നാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.