ശാന്തപുരം: മാറി കൊണ്ടിരിക്കുന്ന ലോകത്ത് അറിവുകളുടെ സഹായത്തോടെ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമാവേതുണ്ടതുണ്ടെന്നും വിവര സങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകളെ അതിന് വേണ്ടിയാണ് അവര്‍ ഉപയോഗിക്കേണ്ടതെന്നും ശാന്തപുരം അല്‍ജാമിഅ റെക്ടര്‍ ഡോ.അബ്ദുസ്സലാം അഹ്മദ്. അക്കാദിമക രംഗത്തെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി മികച്ച പ്രതിഭകളാവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് ചെറുതല്ലെന്നും അത് യഥാവിധി നിര്‍വ്വഹിച്ചിലെങ്കില്‍ കരുത്തുറ്റ സമൂഹ വളര്‍ച്ചയെ അത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ അധ്യാപക-രക്ഷകര്‍ത്താ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, അസി. റെക്ടര്‍ ഇല്ല്യാസ് മൗലവി, മമ്മുണ്ണി മൗലവി, കെ. അബ്ദുല്‍ കരീം, കെ.എം. അഷറഫ്, സലാം പുലാപറ്റ, ശഫീഖ് നദ്‌വി, എ.ടി. ശറഫുദ്ധീന്‍ എ.പി. ശംസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സമ്മാനദാനവും നടന്നു. വിദ്യാര്‍ഥിനികളുടെ കലാപരിപാടിക്ക് സുമയ്യ, നൗറിന് ഹമീദ്, ഹന റസ്‌ലിന്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.