സെമിനാര്‍ സംഘടിപ്പിച്ചു

ശാന്തപുരം: 2017 ജനുവരി 28, 29 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ശാന്തപുരം അല്‍ ജാമിഅ ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി ‘തബസ്സുര്‍; മുസ്‌ലിം സ്ത്രീത്വത്തെ പുനര്‍വായിക്കുന്നു’ എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജി.ഐ.ഒ കേരള മുസ്‌ലിം വുമണ്‍സ് കൊളോക്കിയവും അല്‍ ജാമിഅയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വ്യത്യസ്ത വിഷയങ്ങളിലായി ഫാത്തിമ ഷെറിന്‍, ദില്‍റുബ (ഇരുവരും ശാന്തപുരം അല്‍ ജാമിഅ), സുരയ്യ (ഇലാഹിയാ കോളജ്, തിരൂര്‍ക്കാട്), ഫാത്തിമ ഉമര്‍ (ഇര്‍ഷാദിയ കോളജ്, ഫറോഖ്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇത്തിഹാദുല്‍ ഉലമ കേരള സെക്രട്ടറി കെ.എം. അഷ്‌റഫ് സാഹിബ് മോഡറേറ്ററായ സെമിനാറില്‍ മുസ്‌ലിം വുമണ്‍സ് കൊളോക്കിയത്തെ പരിചയപ്പെടുത്തി ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്‌ന മമ്പാടും, അല്‍ ജാമിഅ കോണ്‍വൊക്കേഷനെ പരിചയപ്പെടുത്തി സമ്മേളന ജനറല്‍ കണ്‍വീനര്‍ എ.ടി ഷറഫുദ്ദീനും സംസാരിച്ചു. അല്‍ ജാമിഅ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഹുസ്‌ന മുംതാസ് സ്വാഗതവും ആയിശ ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു. മര്‍യം റൈഹാന്‍ ഖിറാഅത്ത് നടത്തി.

Read More